വിവേചിക്കാനാവാത്ത ബന്ധങ്ങള്‍
എനിക്ക് നീയാര്
തിരഞ്ഞുനോക്കി മനസ്സില്‍
നിനക്ക് നീയാരെന്നു-
തിരിഞ്ഞു ചോദിക്കുന്നു മനസ്സ്
തിളങ്ങുന്ന നിന് കണ്ണുകള്‍
എന്നോട് മന്ത്രിച്ചു......
തരുമോ നിന് മുഖപുസ്തകത്തില്‍
എനിക്കൊരിടം
സൌഹൃദത്തിന് ഉള്ളുടുപ്പ്
ഉണ്ടെങ്ങില്‍ പച്ചവെള്ളവും
മധുരിക്കുമെന്നു നീ
നോക്കാമെന്ന് ഞാനും
സൌഹൃദപ്പുറംചട്ടകള് കണ്ടു
മടുത്തിരുന്നു ഞാന്‍
ഉരിഞ്ഞുനോക്കുമ്പോളോ-
ബീഭല്സമാം മുഖങ്ങള്‍
പങ്കു വക്കപ്പെട്ടത് ചായ,
ഊണ്, വീട്, വാര്‍ത്തകള്‍
സന്തോഷം, സങ്കടം, ദേഷ്യം
എല്ലാം വരികളിലൂടെ
ഇഷ്ടങ്ങള്‍ പലതും സമാനം
കാഴ്ച്ചപ്പാടുകളും അതുപോല്
അഭിരുചികള്‍ മിക്കതും
നേര്രേഖകളെന്നോ..
കൃത്രിമവാക്കുകളില്ല
ആചാരസന്ദേശങ്ങളില്ല
തേനോലും പ്രേമമില്ല
സ്വാര്ത്ഥനീരാളിപ്പിടുത്തവുമില ്ല
ഉള്ളത് കരുതല്‍ മാത്രം
ഞാന്‍ വീഴാതെ കാവല്‍
പോകും വഴിയിലൊരു കണ്ണ്
തെറ്റ് കണ്ടാല്‍ ഒരു വാക്ക്
വീണ്ടും ചോദ്യം ബാക്കിയാവുന്നു
എനിക്ക് നീയാര് ?
അല്ല നിനക്ക് ഞാനാര്?
രണ്ടും ഒന്ന് തന്നെ എങ്കിലും...
സഹോദരനെന്നു വിളിക്കില്ല
കൂട്ടുകാരനെന്നും ഇല്ല
നിലവിലുള്ള ബന്ധങ്ങള്‍ പോര
വരണം പുതിയ വാക്കുകള്‍
നമുക്കൊരിക്കലും കൂട്ടിമുട്ടലില്ല
ഒരേ പാളത്തിന്റെ ഇരുവശങ്ങള്‍ നാം
ചിരിച്ചും കളിച്ചും മുന്നോട്ട്
നമ്മുടെ വഴികള്‍ പിരിയുന്നേയില്ല.
തിരഞ്ഞുനോക്കി മനസ്സില്‍
നിനക്ക് നീയാരെന്നു-
തിരിഞ്ഞു ചോദിക്കുന്നു മനസ്സ്
തിളങ്ങുന്ന നിന് കണ്ണുകള്‍
എന്നോട് മന്ത്രിച്ചു......
തരുമോ നിന് മുഖപുസ്തകത്തില്‍
എനിക്കൊരിടം
സൌഹൃദത്തിന് ഉള്ളുടുപ്പ്
ഉണ്ടെങ്ങില്‍ പച്ചവെള്ളവും
മധുരിക്കുമെന്നു നീ
നോക്കാമെന്ന് ഞാനും
സൌഹൃദപ്പുറംചട്ടകള് കണ്ടു
മടുത്തിരുന്നു ഞാന്‍
ഉരിഞ്ഞുനോക്കുമ്പോളോ-
ബീഭല്സമാം മുഖങ്ങള്‍
പങ്കു വക്കപ്പെട്ടത് ചായ,
ഊണ്, വീട്, വാര്‍ത്തകള്‍
സന്തോഷം, സങ്കടം, ദേഷ്യം
എല്ലാം വരികളിലൂടെ
ഇഷ്ടങ്ങള്‍ പലതും സമാനം
കാഴ്ച്ചപ്പാടുകളും അതുപോല്
അഭിരുചികള്‍ മിക്കതും
നേര്രേഖകളെന്നോ..
കൃത്രിമവാക്കുകളില്ല
ആചാരസന്ദേശങ്ങളില്ല
തേനോലും പ്രേമമില്ല
സ്വാര്ത്ഥനീരാളിപ്പിടുത്തവുമില
ഉള്ളത് കരുതല്‍ മാത്രം
ഞാന്‍ വീഴാതെ കാവല്‍
പോകും വഴിയിലൊരു കണ്ണ്
തെറ്റ് കണ്ടാല്‍ ഒരു വാക്ക്
വീണ്ടും ചോദ്യം ബാക്കിയാവുന്നു
എനിക്ക് നീയാര് ?
അല്ല നിനക്ക് ഞാനാര്?
രണ്ടും ഒന്ന് തന്നെ എങ്കിലും...
സഹോദരനെന്നു വിളിക്കില്ല
കൂട്ടുകാരനെന്നും ഇല്ല
നിലവിലുള്ള ബന്ധങ്ങള്‍ പോര
വരണം പുതിയ വാക്കുകള്‍
നമുക്കൊരിക്കലും കൂട്ടിമുട്ടലില്ല
ഒരേ പാളത്തിന്റെ ഇരുവശങ്ങള്‍ നാം
ചിരിച്ചും കളിച്ചും മുന്നോട്ട്
നമ്മുടെ വഴികള്‍ പിരിയുന്നേയില്ല.

ചില വരികള്‍ മനോഹരം... ചില വരികള്‍ അതിലേറെ മനോഹരം ... ഇനിയും ..................
ReplyDeleteനന്ദി ഇക്കാക്ക
Deleteമനോഹരം എന്ന് മാത്രം
ReplyDelete