എന്‍ സംഗീതം
എത്ര ദൂരം മുന്നോട്ടെന്നറിയില്ല..
എവിടെ തട്ടിവീഴുമെന്നറിയില്ല...
വീണാല്‍ വീണ്ടും ഉയിര്‍ക്കുമോ എന്നും അറിയില്ല..
എങ്കിലും ഞാന്‍ ഈ ഇളംകാറ്റിനെ സ്നേഹിക്കുന്നു
എന്റെ ഉള്ളിലെവിടെയോ പ്രണയം..
ഒരു കുഞ്ഞരുവിയായ്
ഒഴുകുന്നുണ്ടായിരുന്നിരിക്കണം.
ഇളം തെന്നലിന് തലോടലില്‍
ഇളം തെന്നലിന് തലോടലില്‍
അരുവി ഉണര്‍ന്നു..കുതിച്ചൊഴുകുന്നു.
ചാറ്റല്‍മഴയായ് തുടങ്ങി -
പെരുമഴയായ് നീ പെയ്തു നിറയുകയാണെന്നില്.
എനിക്കായ് എഴുതപ്പെട്ട സംഗീതമേ...
എന്‍ ഹൃദയതന്ത്രികള്‍ നിനക്കായ് ഞാന്‍ നല്കുന്നു.
നിന് വിരൽത്തുമ്പിനാല് ഉണര്ത്തിയെടുത്തെന്നെ..
മൃദുരാഗമായ് മീട്ടിയെടുക്കു.........

തട്ടിയും മുട്ടിയും വീഴാതെ ഒരു പാടെഴുതാന്‍ ജഗധീശ്വരന് അനുഗ്രഹിക്കട്ടെ ..........
ReplyDeleteനന്ദി
Delete