Saturday, September 14, 2013

എന്‍ സംഗീതം

 
 
 
 
 
 
                                     എന്‍ സംഗീതം


 
 
എത്ര ദൂരം മുന്നോട്ടെന്നറിയില്ല..
എവിടെ തട്ടിവീഴുമെന്നറിയില്ല...

വീണാല്‍ വീണ്ടും ഉയിര്‍ക്കുമോ എന്നും അറിയില്ല..

എങ്കിലും ഞാന്‍ ഈ ഇളംകാറ്റിനെ സ്നേഹിക്കുന്നു

എന്‍റെ ഉള്ളിലെവിടെയോ പ്രണയം..
ഒരു കുഞ്ഞരുവിയായ്
 
 
ഒഴുകുന്നുണ്ടായിരുന്നിരിക്കണം.
ഇളം തെന്നലിന്‍ തലോടലില്‍

  അരുവി ഉണര്‍ന്നു..കുതിച്ചൊഴുകുന്നു.
ചാറ്റല്‍മഴയായ് തുടങ്ങി -
പെരുമഴയായ് നീ പെയ്തു നിറയുകയാണെന്നില്‍.

എനിക്കായ് എഴുതപ്പെട്ട സംഗീതമേ...
എന്‍ ഹൃദയതന്ത്രികള്‍ നിനക്കായ്‌ ഞാന്‍ നല്‍കുന്നു.

നിന്‍ വിരൽത്തുമ്പിനാല്‍ ഉണര്‍ത്തിയെടുത്തെന്നെ..
മൃദുരാഗമായ്‌ മീട്ടിയെടുക്കു.........
 

2 comments:

  1. തട്ടിയും മുട്ടിയും വീഴാതെ ഒരു പാടെഴുതാന്‍ ജഗധീശ്വരന്‍ അനുഗ്രഹിക്കട്ടെ ..........

    ReplyDelete