Tuesday, September 17, 2013

സഹോദരിയുടെ മകള്‍

 
 
 
 
 
 

 

സഹോദരിയുടെ മകള്‍

ഇവളെന്‍ മാനസപുത്രി..
മനസ്സിന്‍ ഗര്‍ഭപാത്രത്തില്‍
കാലങ്ങള്‍ക്ക് മുന്‍പേ...
രൂപം കൊണ്ടവള്‍

കൊതിച്ചത് മുഴുവന്‍
തരികില്ല ഞാന്‍
കാത്തിരുന്നോളു നീ
കനവിലെന്ന് ഉടയോന്‍

ഉള്ളിലവളെ ഞാന്‍
കാത്തുസൂക്ഷിച്ചു
വാത്സല്ല്യതേനില്‍
പൊതിഞ്ഞുവച്ചു

ഒടുവിലവന്‍ കനിഞ്ഞു
നിനക്കുള്ളതിതാ തരുന്നു
കൈകള്‍ നീട്ടുക
ഏറ്റുവാങ്ങുക

ഭൂമിയിലേക്ക് നീ
കണ്‍ തുറന്നപ്പോള്‍
കാണാനായില്ലെനിക്ക്
മാസങ്ങളോളം..

മനസ്സില്‍ നിന്‍ രൂപം
മെനഞ്ഞെടുത്തു..
മിഴിവെഴും മേനി
മടിയില്‍ വച്ചു.

യുഗങ്ങള്‍ക്കൊടുവില്‍
നിന്നെ കണ്ടപ്പോളോമനേ.
സ്നേഹാമൃതം ചുരന്നെന്‍-
കണ്ണില്‍ നീ നിറഞ്ഞു

ഇന്ന് കണ്ണെത്താദൂരത്ത്
നീയെങ്കിലും മുത്തേ..
കാണുന്നു നിന്‍ കുസൃതികള്‍
കേള്‍ക്കുന്നു നിന്‍ കൊഞ്ചലുകള്‍

നിറഞ്ഞു തുളുമ്പുന്നെന്‍ മനം
ആര്‍ദ്രമാം അമ്മമനമായ്
പാടുന്നെന്‍ ഹൃദയം
താരാട്ടിന്നീണങ്ങള്‍

വ്യഥകളൊഴിഞ്ഞു, കടമകള്‍
തീര്‍ത്തെന്‍ വിശ്രമത്തിനായ്
എത്തുമാ സന്ധ്യയില്‍ ‍നീയെന്‍
ചാരെയായ് അണയുമോ പൊന്നേ.....


 


 

2 comments: