സ്ത്രീ
സ്ത്രീയേ..നീ അബലയത്രേ
ആധുനികനോതുന്നു
നീ ചപലയുമത്രേ
അമ്മയെന്ന് ദേവിയെന്ന്
വാഴ്ത്തി കവികള്‍
അമ്മയിന്നാശ്രമത്തിലൊതുങ്ങി...
ദേവി വെറും വിഗ്രഹത്തിലും
മൂന്നാം വയസ്സില്‍ എരിഞ്ഞൊടുങ്ങി
നീ കാമഭ്രാന്തന്‍ തന് രക്തചൊരിച്ചിലില്‍
കാരണം നിന് കാലുറയത്രെ
തിമിര്‍ത്തു തീര്‍ത്ത നിന്
യൌവനത്തിനൊടുവില്
വലിച്ചെറിയപ്പെടുന്നു
തെരുവോരങ്ങളിലിന്നും
സ്ത്രീക്ക് സ്ത്രീ തന്നെ ദുരിതം
എന്നോതി ഒളിഞ്ഞിരിക്കുന്നു പുരുഷന്
സത്യവും അത് തന്നെ നീ
തീര്‍ക്കുന്നു നിന് ദുരന്തം
സ്നേഹത്തിന് പാനപാത്രം
അത് മധുരമിറ്റിച്ച കയ്പ്പെന്നു
തിരിച്ചറിഞ്ഞീടാ ദുരന്തം.
ആധുനികനോതുന്നു
നീ ചപലയുമത്രേ
അമ്മയെന്ന് ദേവിയെന്ന്
വാഴ്ത്തി കവികള്‍
അമ്മയിന്നാശ്രമത്തിലൊതുങ്ങി...
ദേവി വെറും വിഗ്രഹത്തിലും
മൂന്നാം വയസ്സില്‍ എരിഞ്ഞൊടുങ്ങി
നീ കാമഭ്രാന്തന്‍ തന് രക്തചൊരിച്ചിലില്‍
കാരണം നിന് കാലുറയത്രെ
തിമിര്‍ത്തു തീര്‍ത്ത നിന്
യൌവനത്തിനൊടുവില്
വലിച്ചെറിയപ്പെടുന്നു
തെരുവോരങ്ങളിലിന്നും
സ്ത്രീക്ക് സ്ത്രീ തന്നെ ദുരിതം
എന്നോതി ഒളിഞ്ഞിരിക്കുന്നു പുരുഷന്
സത്യവും അത് തന്നെ നീ
തീര്‍ക്കുന്നു നിന് ദുരന്തം
സ്നേഹത്തിന് പാനപാത്രം
അത് മധുരമിറ്റിച്ച കയ്പ്പെന്നു
തിരിച്ചറിഞ്ഞീടാ ദുരന്തം.
നല്ലൊരു തുടക്കമാവട്ടെ എന്നാശംസിക്കുന്നു
ReplyDeleteനന്ദി സമീര്‍
ReplyDeleteസ്ത്രീ അമ്മയാണ്..ദേവിയാണ്..മകളാണ്...അങ്ങനെ നിരവചിക്കാന്‍ ഒരു പാട് വാക്കുകള്‍ ഉണ്ട്.സ്ത്രീ പോലെ തന്നെ കവിതയും മനോഹരം...തുടരുക ...
ReplyDeleteനന്ദി ഇക്കാക്ക
ReplyDelete