Friday, January 31, 2014










പൂജ്യങ്ങളുടെ പെരുക്കപ്പട്ടിക
....................................................

കൂരിരുട്ടെന്നാണ് തോന്നിയത്
മിഴികളുടെ മിഴിവ് പോയത് പിന്നീടറിഞ്ഞു.
ആരവങ്ങള്‍ ചെവികളില്‍ ശ്മശാന മൂകതയായാണ് 
അലയടിച്ചത്.
ചുടുചോര ചിന്തും നെഞ്ചിനുള്ളില്‍
ഉന്നം പിഴച്ച വാക്കുകള്‍ തൂങ്ങിയാടുന്നു.

ഇന്നലെ ചിറകടിച്ചുയരാന്‍ കല്‍പ്പിച്ച നീലവാനം
ഒരൊറ്റ ഇടിമിന്നലാല്‍ ചിറകെരിച്ചു വേദനയുടെ
ശവക്കുഴിയിലേക്ക് വലിച്ചെറിഞ്ഞു.
ഗതിവേഗങ്ങള്‍ പഠിപ്പിച്ച ഒരിളം കാറ്റാണ്
ചുഴലിമദ്ധ്യേ ക്രൂരമായ് വട്ടം തിരിച്ചത്.
ഇതിനൊക്കെ ശേഷമാണ് വലിയൊരു പൂജ്യമായി ഞാനീ
വഴിത്താരയില്‍ വീണു കിടന്നതും.....


No comments:

Post a Comment