കാലന്‍റെ പ്രൊഫൈല്‍
.........................................
ദാമോദരേട്ടന്‍ കട്ടന്‍കാപ്പി കുടിച്ച് ഗ്ലാസ് തിണ്ണമേല്‍ വച്ച് തിരിയുമ്പോള്‍ ആണ് മൂപ്പരെ ആദ്യമായി കണ്ടത്. "ആരാ ?? എബിട്ന്നാ??" എന്നി രണ്ടു ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിച്ചതിനു മറുപടി ആയി മൂപ്പര് പറഞ്ഞു."ഞാന്‍ കാലന്‍ ആണ്.നിങ്ങളെ കൊണ്ടുപോകാന്‍ വന്നതാണ്".
"അല്ലാ..ങ്ങടെ കയറും പോത്തും എന്ത്യേയ്??" ദാമോദരേട്ടന് തമിശയം തീര്‍ന്നില്ല.
"കയര്‍ ഫെഡ് നഷ്ടത്തിലാണെന്ന് അറിഞ്ഞുകൂടെ നിങ്ങള്‍ക്ക് ?? കയര്‍ കിട്ടാനില്ല ...പിന്നെ അരക്കിലോ ബീഫ് അന്വേഷിച്ച് രണ്ടാഴ്ചയായി നടക്കുന്നു..പിന്നെയല്ലേ പോത്ത്....അതൊക്കെ പോട്ടെ നിങ്ങള്‍ എന്‍റെ കൂടെ പോരൂ...നേരം ഒരുപാടായി."
പരലോകത്തിന്റെ പടിവാതില്‍ക്കല്‍ ചിത്രഗുപ്തന്‍ "അല്ല ഗഡി..ഇതെന്തൂട്ടാ ഥ്...ഇതാരേണ്ടാ കന്നാലി നീ കൊണ്ടന്നക്കണ്..എവടെ മ്പടെ വീരാന്‍??? "
കാലന്‍ അത്ഭുദം കൊണ്ട് പരതന്ത്രനായി."നിങ്ങള്‍ ഇന്നലെ കാണിച്ചു തന്ന രണ്ടു പ്രൊഫൈലില്‍ ഒന്ന് ഇയാളല്ലേ.. KP വേലായുധന്‍, works at teamaker,joined facebook on 08/03/2011...പ്രൊഫൈല്‍ പിക്ചര്‍ സല്‍മാന്‍ ഖാന്‍ "
ചിത്രഗുപ്തന്‍ വിനയകുനിയനായി അറിയിച്ചു. "എന്‍റെ പൊന്നുകാലാ...വീരാന്‍ പോഴോലിക്കര, studied at എട്ടാംക്ലാസ്സും ഗുസ്തീം,,joined facebook on 23/16/2007 ..പ്രൊഫൈല്‍ പിക്ചര്‍ സല്‍മാന്‍ ഖാന്‍...ആ ശവീടെ പ്രൊഫൈല്‍ അല്ലെ നിങ്ങളെ ഞാന്‍ കാണിച്ചു തന്നത്??"
കാലന്‍ മുഖം നോക്കാതെ വലിയ ഒരു പ്രസ്താവന നടത്തി."ഇതിപ്പോ രണ്ടും സല്‍മാന്‍ ആയതാ പ്രശ്നം ആയത്..മേലില്‍ സല്‍മാന്‍ ഖാന്‍റെ പടം ഉള്ളവര്‍ നമ്മക്ക് വേണ്ട..ദുല്‍ക്കര്‍ സല്‍മാന്‍ ആണേല്‍ പിന്നേം നോക്കാം "
"പിന്നെ മറ്റേ രാജുവിനെ കിട്ടിയില്ല...റിപബ്ലിക് ദിന പ്രൊഫൈല്‍ പിക്ചര്‍ ഉള്ള ഒരു അഞ്ഞൂറ് രാജു ഉണ്ട്...പകരം ദാ ഈ റിപബ്ലിക് ദിനാശംസ കാര്‍ഡ് കൊണ്ടന്നണ്ട്. എന്‍റെ ചിത്രഗുപ്താ, ഇനി മേലില്‍ മഹാന്മാരുടെ ജന്മദിനം ,,ആഘോഷങ്ങള്‍, ക്രിക്കറ്റ് കളി ഉള്ള സമയത്ത് ഒന്നും പ്രൊഫൈല്‍ പിക്ചര്‍ തന്ന് എന്നെ ഭൂമിലോട്ടു വിട്ടേക്കരുത്."
ദാമോദരേട്ടന്‍ സര്‍വ്വ മുഖ ലോകങ്ങളുടെയും പടച്ചോന്‍ ആയ പരിശുദ്ധ സുക്കര്‍ തമ്പുരാനെ മനസ്സില്‍ വാഴ്ത്തി ഹല്ലേലൂയ പാടിക്കൊണ്ട് കാലനോട് ചോദിച്ചു....
"ഞാന്‍ നിക്കണാ പോണാ...???"

No comments:
Post a Comment