പാട്ടിന്‍റെ സൂര്യകിരീടം
........................................
ഒരു തുണ്ട് പേപ്പറും ഒരു പെന്നും അതായിരുന്നു ഗിരീഷ് പുത്തഞ്ചേരി. എഴുതുവാന്‍ സ്വകാര്യതകള്‍ ആവശ്യമില്ലാത്ത മനുഷ്യന്‍. വാക്കുകളും വര്‍ണ്ണനകളും ആ തൂലികത്തുമ്പിലേക്ക് അഴകെഴും തൂവലുകളായി പറന്നിറങ്ങുകയാണ് ചെയ്യുക. ആരെയും കൂസാതെ , ഒരു കോംപ്രമൈസിനും തയ്യാര്‍ ആവാതെ പാട്ടെഴുത്തുകാര്‍ക്കിടയിലെ വേറിട്ട ഒരു മുഖമായി മാറിയിരുന്ന കൊച്ചു ധിക്കാരി. കോഴിക്കോട് അങ്ങാടിയിലെ ബസ് സ്റ്റാന്റ്കളില്‍ നിന്നുകൊണ്ടു പോലും ഗാനരചന നടത്തിയിരുന്നു അദ്ദേഹം.
1959 സെപ്റ്റംബര്‍ 23 ന് കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരി ഗ്രാമത്തില്‍ പുളിക്കല്‍ കൃഷ്ണ പണിക്കരുടേയും മീനാക്ഷിയമ്മയുടെയും മകന്‍ ആയി ഗിരീഷ് ജനിച്ചു. പിതാവ് ആയുര്‍വേദ വൈദ്യം, ജ്യോത്സ്യം എന്നീ മേഖലകളിലും മാതാവ് കര്‍ണ്ണാടക സംഗീതത്തിലും തല്‍പരര്‍ ആയിരുന്നു. 1988 ല്‍ ചക്രവാളത്തിനപ്പുറം എന്ന സിനിമയില്‍ ഗാനരചന നടത്തി എങ്കിലും 1992 ല്‍ പുറത്തിറങ്ങിയ ജോണി വാക്കെര്‍ ആണ് അദ്ദേഹത്തെ പ്രശസ്തനാക്കി സിനിമാലോകത്ത് ചിരപ്രതിഷ്ഠ നേടി കൊടുത്തത്. അതിന്‍റെ ഗാനരചനക്കായി സംവിധായകന്‍ രഞ്ജിത്ത് നിര്‍ബന്ധിച്ചു കൊണ്ടു പോവുകയായിരുന്നു വാസ്തവത്തില്‍. സംഗീതസംവിധായകന്‍ രഘുകുമാര്‍ , ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവിന്‍റെ സിനിമാജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയ വ്യക്തിയാണ്.
രണ്ടു പതിറ്റാണ്ട് കാലം കൊണ്ട് 328 സിനിമകളിലായി 1556 ഓളം ഗാനങ്ങള്‍ ആ കരങ്ങളിലൂടെ രചിക്കപ്പെട്ടു. ആറാം തമ്പുരാനിലെ ഹരീമുരളീ രവം, ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു, സമ്മര്‍ ഇന്‍ ബെതലേഹം ലെ ഒരു രാത്രി കൂടി വിട വാങ്ങവേ, കന്മദത്തിലെ മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിൺസൂര്യന്‍, മാടമ്പിയിലെ അമ്മമഴക്കാറിനു കണ്‍ നിറഞ്ഞു, അഗ്നിദേവനിലെ ഒരു പൂവതിളിന്‍ നറുപുഞ്ചിരിയായ് എന്നിങ്ങനെ മലയാളികള്‍ മനസ്സിലേറ്റിയ ഒരായിരം ഗാനങ്ങള്‍ ആ വിരല്‍തുമ്പുകളുടെ പുണ്ണ്യമാണ്.
ഗാനരചന കൂടാതെ കഥ, തിരക്കഥ എന്നീ മേഖലകളിലും അദ്ദേഹം വൈദഗ്ദ്യം കാണിച്ചിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, പല്ലാവൂര്‍ ദേവനാരായണന്‍, വടക്കുംനാഥന്‍ എന്നിവയുടെ തിരക്കഥയും മേലെപറമ്പില്‍ ആൺവീട്, കിന്നരിപ്പുഴയോരം, കേരളഹൌസ് ഉടന്‍ വില്‍പ്പനക്ക് എന്നീ സിനിമകളുടെ കഥയും ഗിരീഷ് പുത്തഞ്ചേരിയുടെത് ആയിരുന്നു. ഇതിനെല്ലാം പുറമേ അദ്ദേഹം വളരെ നല്ല ഒരു ഗായകനും ആയിരുന്നു.
1995, 1997, 1999 എന്നീ വര്‍ഷങ്ങളിലും 2001 മുതല്‍ 2004 വരെയുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിന് ആയിരുന്നു.2004 , 2006, 2008 എന്നീ വര്‍ഷങ്ങളില്‍ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ലിറിസിസ്റ്റ് കളും ലഭിച്ചിരുന്നു.
2010 ഫെബ്രുവരി 6 നു ഒരു സ്ട്രോക്ക് ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് പ്രൈവറ്റ് ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയും ഫെബ്രുവരി 10 നു മരണമടയുകയും ചെയ്ത ആ അനുഗൃഹീത എഴുത്തുകാരന്റെ തൂലിക ചലിക്കാതെയായിട്ട് ഇന്ന് നാലു വര്‍ഷം തികയുന്നു. ഇനി ഒരിക്കലും മലയാളിയെ ആസ്വാദനത്തിന്റെയും മലയാന്മയുടെയും ഔന്നത്യെങ്ങളില്‍ എത്തിക്കുന്ന ഗാനങ്ങള്‍ ആ കരങ്ങളില്‍ നിന്ന് ഒഴുകിഇറങ്ങുകയില്ല എങ്കിലും മലയാളിമനസ്സുകളില്‍ പീലിയുഴിഞ്ഞുണര്‍ത്തിയ ശ്രീല വസന്തം ഒരിക്കലും അസ്തമിക്കുകയില്ല. ആ സുഗന്ധം മലയാളി എന്നും അനുഭവിച്ചു കൊണ്ടേയിരിക്കും.
മഞ്ഞിന്റെ തണുപ്പും തൂവലിന്റെ മിനുസ്സവും ഇളംകാറ്റിന്റെ തലോടലും അനുഭവവേദ്യമാകുന്ന മനോഹരഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരി എന്ന പ്രതിഭക്ക് മുന്നില്‍ സ്നേഹത്തിന്റെയും ആസ്വാദനത്തിന്‍റെയും ഒരു പിടി നറുമലരുകള്‍ അര്‍പ്പിക്കുന്നു.
പ്രണാമം ..പ്രണാമം..പ്രണാമം....

No comments:
Post a Comment