ഗ്രാമത്തിന്‍റെ പിന്‍വിളി
കതിരുകള്‍ കൊയ്തന്നു മുറ്റത്ത്
കേറ്റുമ്പോള്‍ നിറയുന്നു ഹൃത്തടം മോദാല്‍
കേറ്റുമ്പോള്‍ നിറയുന്നു ഹൃത്തടം മോദാല്‍
ഈരെഴത്തോര്‍ത്തിലെ പിടയുന്ന
മീനുകള്‍ ചൊരിയുന്നു നേട്ടതിളക്കം
പൊഴിയുന്ന ചാറ്റല്മഴത്തുള്ളികള്ക്കിടയില
പൊലിയളക്കുന്നു സൂര്യന്‍
അതിരുകള്‍ കാണാതെ മലവെള്ളം പൊങ്ങുമ്പോള്‍
ഒഴുകും ചങ്ങാടവും മനസ്സുമൊപ്പം
വീശുന്ന കാറ്റതില്‍ ചെമ്പകഗന്ധം
വയലിലെ ചേറിന്‍ സുഗന്ധമൊപ്പം...
കണിയുമായെത്തുന്നു പൊന്‍വിഷുക്കാലവും
കനവുകള്‍ തിങ്ങുന്നൊരാവണിയും
ഇടവഴിക്കപ്പുറെ ഇടക്ക തന്‍ താളം
ഇന്നിനെ വരവേല്‍ക്കും ശംഖ നാദം
തിരികെ വരില്ലെന്ന് താനെ ഉറയ്ക്കുന്നു
തളിര്‍ മുല്ല പൂത്തൊരാ കാലം
എങ്കിലും നിറവോടെ തെളിയുന്നു
എന്നിലാ പങ്കുവക്കലിന്‍ സ്നേഹനാളം

No comments:
Post a Comment