വിധേയം
................
ഇന്നലെ ഞാന്‍ കടല്ത്തിരക്കൊപ്പം
ഈറന്കാറ്റുമേറ്റ് നീങ്ങിയത്
നിനക്കൊപ്പം നിന് മനസ്സിനൊപ്പം...
നമ്മുടെ ഹൃദയതാളമൊപ്പം
കറുത്ത പൂവുകള്‍ തേടി
ഞാനുര്ന്നെണീറ്റതും
കറുത്ത രാവില്‍ ഞാന്‍
അലിഞ്ഞു ചേര്‍ന്നതും
പൊയ്മുഖങ്ങളോടൊത്തു
ചേര്‍ന്നതും വിടരാ മൊട്ടുകള്‍
തല്ലിക്കൊഴിച്ചതും എന്റെ
വികലമാം ഹൃദയമിടിപ്പിനൊപ്പം
വെളുപ്പിലേക്കെന്നു മൊഴിഞ്ഞു നീയെന്നും
വെളിച്ചമുത്തുകള് ചൊരിഞ്ഞു നീയെന്നും
താഴിട്ടു, തഴുതിട്ടു പൂട്ടി എന്‍ നെഞ്ചകം
തരി പോലും എത്തീല നീയാം പ്രകാശം
തപസ്സിനൊടുവില്‍ തകര്‍ന്ന
ഹൃത്തുമായ് തിരിഞ്ഞുനോക്കാതെ
പടിയിറങ്ങി നീ,,തിരിച്ചറിഞ്ഞു നിന്
സ്നേഹത്തിനല്ല,,ഞാനെന്‍ മനസ്സിനാണ് വിധേയന്
................
ഇന്നലെ ഞാന്‍ കടല്ത്തിരക്കൊപ്പം
ഈറന്കാറ്റുമേറ്റ് നീങ്ങിയത്
നിനക്കൊപ്പം നിന് മനസ്സിനൊപ്പം...
നമ്മുടെ ഹൃദയതാളമൊപ്പം
കറുത്ത പൂവുകള്‍ തേടി
ഞാനുര്ന്നെണീറ്റതും
കറുത്ത രാവില്‍ ഞാന്‍
അലിഞ്ഞു ചേര്‍ന്നതും
പൊയ്മുഖങ്ങളോടൊത്തു
ചേര്‍ന്നതും വിടരാ മൊട്ടുകള്‍
തല്ലിക്കൊഴിച്ചതും എന്റെ
വികലമാം ഹൃദയമിടിപ്പിനൊപ്പം
വെളുപ്പിലേക്കെന്നു മൊഴിഞ്ഞു നീയെന്നും
വെളിച്ചമുത്തുകള് ചൊരിഞ്ഞു നീയെന്നും
താഴിട്ടു, തഴുതിട്ടു പൂട്ടി എന്‍ നെഞ്ചകം
തരി പോലും എത്തീല നീയാം പ്രകാശം
തപസ്സിനൊടുവില്‍ തകര്‍ന്ന
ഹൃത്തുമായ് തിരിഞ്ഞുനോക്കാതെ
പടിയിറങ്ങി നീ,,തിരിച്ചറിഞ്ഞു നിന്
സ്നേഹത്തിനല്ല,,ഞാനെന്‍ മനസ്സിനാണ് വിധേയന്

വരികൾ നന്നായിക്കുറിച്ചിരിക്കുന്നു ഇവിടെ
ReplyDeleteപക്ഷെ താഴിട്ടു തഴിതിട്ടു ഈ പ്രയോഗം
പിടികിട്ടിയില്ല!
ഇവിടെ ഇതാദ്യം
എഴുതുക അറിയിക്കുക
ആശംസകൾ
PS:
ഇവിടെയുള്ള വേർഡ് verification എടുത്തു മാറ്റുക അത് കമന്ടു
ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കും, ഡാഷ്ബോർഡിൽ സെറ്റിംഗ്സ്
പോയാൽ അത് മാറ്റാം
നന്ദി സര്, ആരുടെയും നല്ല വാക്കുകള്‍ എത്താതിരിക്കാന്‍ പാകത്തില്‍ അടച്ചു വച്ചു ഹൃദയം എന്നെ ഉദ്ദേശിച്ചുള്ളൂ....തെറ്റെങ്കില്‍ തിരുത്തുക.വേർഡ് verification എടുത്തു മാറ്റി മറ്റൊരു നല്ല സുഹൃത്തിന്റെ സഹായം കൊണ്ട്. . .. :)
ReplyDelete