Monday, October 14, 2013

മാറ്റം

മാറ്റം


നിറം മാറ്റി മാറ്റി വെള്ളത്തുള്ളിയെ-
നീലയും പച്ചയും ആക്കി പ്രദര്‍ശിപ്പിച്ചു ചിലര്‍
വിരലില്‍ പറ്റിയ നീലിമ കളയാന്‍...

വിരല്‍ തന്നെ മുറിക്കേണ്ടി വന്നേനെ

ജലത്തിന്‍റെ സ്വഭാവം എന്തെന്ന്
അറിഞ്ഞതുമില്ല ഞാന്‍, വറ്റിയും-
ചായത്തില്‍ നിന്ന് വിടുതലുമില്ലാതെ
എന്‍റെ ചിന്തകളും ചായത്താല്‍ നിറച്ചു ജലം.

നിറമില്ലാത്ത ജലം കണ്ടപ്പോളാദ്യം അറച്ചു ഞാന്‍
നിണം ചൊരിയേണ്ടി വരുമെന്ന് ശങ്കിച്ചു
എന്നാലിത്തെളിനീര്‍ ആത്മാവിന്‍ തീരാദാഹത്തെ
ശമിപ്പിക്കും എന്നതാണതിന്റെ മാറ്റം.
 
 
 
 
 

1 comment: