മാറ്റം
നിറം മാറ്റി മാറ്റി വെള്ളത്തുള്ളിയെ-
നീലയും പച്ചയും ആക്കി പ്രദര്‍ശിപ്പിച്ചു ചിലര്‍
വിരലില്‍ പറ്റിയ നീലിമ കളയാന്‍...
നിറം മാറ്റി മാറ്റി വെള്ളത്തുള്ളിയെ-
നീലയും പച്ചയും ആക്കി പ്രദര്‍ശിപ്പിച്ചു ചിലര്‍
വിരലില്‍ പറ്റിയ നീലിമ കളയാന്‍...
വിരല്‍ തന്നെ മുറിക്കേണ്ടി വന്നേനെ
ജലത്തിന്റെ സ്വഭാവം എന്തെന്ന്
അറിഞ്ഞതുമില്ല ഞാന്‍, വറ്റിയും-
ചായത്തില്‍ നിന്ന് വിടുതലുമില്ലാതെ
എന്റെ ചിന്തകളും ചായത്താല്‍ നിറച്ചു ജലം.
നിറമില്ലാത്ത ജലം കണ്ടപ്പോളാദ്യം അറച്ചു ഞാന്‍
നിണം ചൊരിയേണ്ടി വരുമെന്ന് ശങ്കിച്ചു
എന്നാലിത്തെളിനീര് ആത്മാവിന് തീരാദാഹത്തെ
ശമിപ്പിക്കും എന്നതാണതിന്റെ മാറ്റം.

This comment has been removed by the author.
ReplyDelete