ജന്മസാഫല്ല്യം
.................................
ഇരുള്‍ത്തോണിക്കകമേ
ഇറുകെ പൂട്ടിയ മിഴികളുമായ്
മദം പൂണ്ടലറിവിളിക്കുന്ന
സാഗരമദ്ധ്യേ ഞാന്‍...
ചില നേരം അകക്കണ്ണില്‍ കണ്ടു
കര പോലൊന്ന്, നിന്‍
മിഴിത്തിളക്കമൊപ്പം
നിമിനേരം മാത്രം മാഞ്ഞുവല്ലോ
വീണ്ടും തിരയാരവം ബാക്കി
എന്നാല്‍,
എന്നില്‍ നീയുണര്‍ത്തിയ
സ്നേഹഹര്‍ഷത്തിന്നോളം
വരില്ലിവയുടെ ചലനം
അതിന്‍ താളമായിരുന്നെന്‍
ശ്വാസവേഗങ്ങളുടെ താളം
പിന്നെ , പിന്നെയാണ് ഞാന്‍
അറിഞ്ഞതെന്‍ പ്രിയാ
ശ്വാസം നിലച്ചിരുന്നു
ഈ തോണിക്കുള്ളില്‍ എന്‍
നിശ്ചലശരീരത്തെ കാണ്മൂ ഞാന്‍
പിടഞ്ഞുയര്‍ന്ന പ്രാണന്‍
നിന്‍ പ്രാണനിലലിയാന്‍
യാത്രയാകുന്നു അതത്രേ
ജന്മസാഫല്ല്യം...
.................................
ഇരുള്‍ത്തോണിക്കകമേ
ഇറുകെ പൂട്ടിയ മിഴികളുമായ്
മദം പൂണ്ടലറിവിളിക്കുന്ന
സാഗരമദ്ധ്യേ ഞാന്‍...
ചില നേരം അകക്കണ്ണില്‍ കണ്ടു
കര പോലൊന്ന്, നിന്‍
മിഴിത്തിളക്കമൊപ്പം
നിമിനേരം മാത്രം മാഞ്ഞുവല്ലോ
വീണ്ടും തിരയാരവം ബാക്കി
എന്നാല്‍,
എന്നില്‍ നീയുണര്‍ത്തിയ
സ്നേഹഹര്‍ഷത്തിന്നോളം
വരില്ലിവയുടെ ചലനം
അതിന്‍ താളമായിരുന്നെന്‍
ശ്വാസവേഗങ്ങളുടെ താളം
പിന്നെ , പിന്നെയാണ് ഞാന്‍
അറിഞ്ഞതെന്‍ പ്രിയാ
ശ്വാസം നിലച്ചിരുന്നു
ഈ തോണിക്കുള്ളില്‍ എന്‍
നിശ്ചലശരീരത്തെ കാണ്മൂ ഞാന്‍
പിടഞ്ഞുയര്‍ന്ന പ്രാണന്‍
നിന്‍ പ്രാണനിലലിയാന്‍
യാത്രയാകുന്നു അതത്രേ
ജന്മസാഫല്ല്യം...

No comments:
Post a Comment