Saturday, February 8, 2014

ബാക്കി പത്രം



ബാക്കി പത്രം
.........................

ചിതല്‍ തിന്നു തീര്‍ക്കുന്ന 
ഹൃദയത്തുടിപ്പുകള്‍
മുഴുവനായ് മറയുന്ന നേരം....

ഓര്‍ക്കാന്‍ മറക്കുന്ന
നോവുകളില്‍ നിന്നും
കിനിയുന്ന തുള്ളികള്‍,
ഉറയുന്ന വാക്കുകള്‍ ഇവ രണ്ടും
കാരിരുമ്പിന്‍ കനമോടെ
പുതപ്പിച്ച കോടിമുണ്ടിന്നുള്ളില്‍
തലയിട്ടടിച്ചു തേങ്ങുന്നു.

അകലെയായ് നീങ്ങുന്ന
നിഴലുകളിലൊന്ന്‍
തിരിഞ്ഞൊന്നുനോക്കിയേക്കാം
മുന്‍പേ കൊഴിച്ചിട്ട
വാക്കിതളുകളിലൊന്നെന്നെ
അണിയിക്കാനെത്തിയേക്കാം
വീണ്ടും വിട എന്ന് ചൊല്ലി
അകന്നങ്ങു പോയേക്കാം

പിന്നെയും ഏകയായ്
വന്നേകയായ് മടങ്ങുന്ന
ഞാനും എന്‍ നെടുവീര്‍പ്പുകളും ബാക്കി....

1 comment:

  1. Hi nice to be here,
    Good presentation
    meaningful words
    Keep it up
    Have a Happy Weekend
    Philip Ariel

    ReplyDelete