ചോദ്യങ്ങള്‍
..............................
ചോദ്യങ്ങളെന്‍റെ നാവിന്‍ തുമ്പില്‍
കാരിരുമ്പാണികള്‍ കണക്കെ തറച്ചിരിപ്പാണ്
പുറത്തേക്കു വിടുവാന്‍ പാടില്ലവയെങ്കിലും
നൊമ്പരാധിക്യത്താല്‍ ചിലവ തെറിപ്പിച്ചു
കളയേണ്ടി വരുന്നു.
ചെന്ന് കൊള്ളുന്നതോ, പഴുത്തു വിങ്ങി
പഴകിയ ചലം വഹിച്ചു നില്‍ക്കുന്ന
അന്ധവിശ്വാസ വ്രണങ്ങളില്‍,
തലമുറകളായി നുണക്കാഴ്ചകള്‍ സത്യങ്ങളാക്കി
മാറ്റിയ പീള കെട്ടിയ തിമിരക്കണ്ണുകളില്‍
വമിക്കും ദുര്‍ഗന്ധം സഹിക്കാനാവാതെ
ചിലരെന്നെ തിരിഞ്ഞു പ്രാകുന്നു
വേറെ ചിലര്‍ ഉപദേശത്തുടര്‍പ്പാതയില്‍
കണ്ണടച്ചു വിശ്വസിച്ചു മുന്നോട്ട് പോകുവാന്‍
ചെവിയില്‍ അടക്കം പറയുന്നു.
ഞാന്‍ ചോദിക്കാതിരിക്കണോ??
ഇനിയീ കാരിരുമ്പാണികള്‍ എന്‍
നാവിലും ശബ്ദത്തിലും തുരുമ്പായ് മാറി
ഞാന്‍ ഞാനല്ലാതായിയെന്നിലെ അന്ത:സത്ത
പൂപ്പല്‍ പിടിക്കുന്നതും
കണ്ടിരിക്കണോ??

No comments:
Post a Comment