രാജ്ഞീപദം അലങ്കരിച്ചിട്ടുണ്ടോ നിങ്ങള്‍ എപ്പോഴെങ്കിലും..................................
നിന്‍റെ കണ്ണുകളിലെ അഗാധതയിലേക്ക്
തന്‍റെ അവസാന ശ്വാസം വരെ ഊളിയിട്ടുകൊള്ളട്ടെ
എന്നൊരുവന്‍ അനുവാദം ചോദിച്ചിട്ടുണ്ടോ...
നിന്‍റെ കവിളിണപ്രാവുകളോട്
തന്‍റെ നെഞ്ചിന്‍ കൂട്ടിലെ കുഞ്ഞു മരച്ചില്ലയില്‍
ചേക്കേറുവാന്‍ ആഞാപിച്ചിട്ടുണ്ടോ
നിന്‍റെ ചുണ്ടിന്‍ ചുവപ്പാം കാട്ടുതെച്ചിക്കായ്കളെ
തന്‍റെ പ്രണയാമൃതം പകര്‍ന്ന്
മധുരമേറ്റിയിട്ടുണ്ടോ
നിന്‍മനം ഉലയും വേളകളില്‍
തന്‍റെ ഉരുക്കിന്‍ ശക്തിയുള്ള വാക്കുകളാല്‍
ആ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചിട്ടുണ്ടോ
ഉണ്ടെങ്കില്‍ നീ അനുഭവിച്ചിരിക്കാം ..
നിന്‍ മധു മൊഴിയാജ്ഞാപനത്തിന്‍ കീഴില്‍
സകലതും വന്നു ചേരും പോലുള്ള
രാജ്ഞീപദം....
No comments:
Post a Comment