"അക്ഷയതൃതീയനാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല"
.............................. .............................. .............................. ..............................
മഹാവിഷ്ണുവിന്‍റെ ആറാം അവതാരമായ പരശുരാമദേവന്‍റെ പിറന്നാള്‍ ആണ് വൈശാഖ മാസത്തിലെ അക്ഷയ തൃതീയ അഥവാ അഖ തീജ് . ത്രേതാ യുഗം ആരംഭിച്ചത് ഈ ദിവസമാണ്. ഗംഗാ ദേവി സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് ഒഴുകിയതും അന്നപൂര്‍ണ്ണ ദേവിജനിച്ചതും അക്ഷയ തൃതീയ ദിനത്തില്‍ ആണ്. ഇതേ ദിവസം തന്നെയാണത്രേ വേദ വ്യാസനും ഗണേശ ഭഗവാനും ചേര്‍ന്ന് മഹാഭാരതം രചിക്കാന്‍ ആരംഭിച്ചത്. കുചേലന്‍ തന്‍റെ അവില്‍ പൊതിയും കൊണ്ട് മഹാരാജാവ് പദം അലങ്കരിക്കുന്ന തന്‍റെ പ്രിയ സുഹൃത്ത് ശ്രീകൃഷ്ണനെ കാണാന്‍ പുറപ്പെട്ടത് ഒരു അക്ഷയതൃതീയ ദിനത്തില്‍ ആയിരുന്നു. ഭഗവാന്‍ ശിവനോട് പ്രാര്‍ഥിച്ചുകൊണ്ട് ലക്ഷ്മി ദേവിയില്‍ നിന്ന് കുബേരന്‍ എല്ലാ സമ്പത്തിന്റെയും കൈവശാവകാശക്കാരന്‍ ആയതും അക്ഷയ തൃതീയ ക്ക് ആയിരുന്നുവത്രേ. ദുര്യോധന സഹോദരന്‍ ദുശാസ്സനന്‍ ദ്രൌപദീ വസ്ത്രാക്ഷേപം നടത്തിയതും ഇതേ ദിനത്തില്‍ എന്ന് എഴുതപ്പെട്ടിരിക്കുന്നു.
ജൈന വിശ്വാസപ്രകാരം അക്ഷയ തൃതീയ വളരെ വിശുദ്ധവും പ്രത്യേകതകള്‍ നിറഞ്ഞതുമായ ദിനമാണ്. 24 തീര്‍ത്തങ്കരന്‍മാരില്‍ ഒന്നാമനായ ഋഷഭദേവന്‍ എന്നും അറിയപ്പെടുന്ന ആദിനാഥ ദേവനുമായി ബന്ധപ്പെട്ടതാണ് ജൈനര്‍ക്ക് ഈ ദിനം. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒന്നരാട ദിന ഉപവാസമായ വര്‍ഷി-തപ് എന്ന തപസ്യ കരിമ്പിന്‍ നീര് കുടിച്ചു കൊണ്ട് അവസാനിപ്പിക്കുന്നത് ഈ ദിനമാണ്. ഹസ്തിനപുരത്ത് ഭാരതത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ജൈനര്‍ "പാരണ" എന്ന തങ്ങളുടെ കര്‍മ്മത്തിനായി ഈ ദിവസം എത്തി ചേരുന്നു.
ഹൈന്ദവ ആചാര പ്രകാരം "ജപം ", "തപം ", "ദാനം ", "പുണ്യ സ്നാനം","ഹവനം ", "ഹോമം" എന്നിങ്ങനെയുള്ള പുണ്ണ്യകര്‍മ്മങ്ങള്‍ക്ക് ഏറ്റവും അനുയോജ്യം ആണ് ഈ ദിവസം. അക്ഷയ തൃതീയദിനം പുതിയ ബന്ധങ്ങള്‍ തുടങ്ങാനും ക്രയ വിക്രയങ്ങളില്‍ ഏര്‍പ്പെടുവാനും വളരെ നന്നത്രേ. ഈ ദിനം വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങുന്നതും "സമ്മാനമായി കൊടുക്കുന്നതും " ഭാഗ്യവും വിജയവും കൊണ്ടു വരും.
ഒരിക്കലും ക്ഷയിക്കാത്തത് എന്ന് അര്‍ത്ഥമുള്ള അക്ഷയ എന്ന വാക്കും മൂന്നാം ദിവസംഎന്ന് അര്‍ത്ഥമുള്ള തൃതീയ എന്ന വാക്കും ( വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ മൂന്നാം ദിവസം ആയതു കൊണ്ട് ) ചേര്‍ന്നാണ് അക്ഷയ തൃതീയ എന്ന വാക്കുണ്ടായത്. ചാന്ദ്ര മാസ കലണ്ടര്‍ പ്രകാരം മാസങ്ങളിലെ ചില ദിവസങ്ങള്‍ അപ്രത്യക്ഷമാവുകയും ചില ദിവസങ്ങള്‍ കൂടുതലായി ഉണ്ടാവുകയും ചെയ്യാറുണ്ട്. എന്നാല്‍ "അക്ഷയ തൃതീയ " ചാന്ദ്രമാസ കലണ്ടറില്‍ നിന്നും ഒരിക്കലും അപ്രത്യക്ഷമാകാത്ത ഒരു തീയതിയാണ്. ഈ ദിവസം ഭാഗ്യവും വിജയവും കൊണ്ടു വരുമെന്ന് പൊതുവായി വിശ്വസിക്കപ്പെടുന്നു.
"ഈ ദിനത്തിന്‍റെ ഏറ്റവും പ്രധാന കാര്യമായി കാണുന്നത് ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും സേവന പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നതാണ്. "
എന്നാല്‍ ഭാരതീയര്‍ പ്രത്യേകിച്ച് മലയാളികള്‍ സ്വര്‍ണ്ണം വാങ്ങി സ്വന്തം ശരീരത്തില്‍ അണിയുക, സൂക്ഷിക്കുക എന്നിങ്ങനെയുള്ള ഒരേ ഒരു കാര്യം മാത്രം ഈ ദിനത്തെ പറ്റി മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന് രണ്ടാം ചിന്തക്ക് വഴിയൊരുക്കുന്നു.
ഓര്‍ക്കുക
"അക്ഷയതൃതീയനാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല"
..............................

No comments:
Post a Comment