പുലര്‍ക്കാല സൌഭാഗ്യം
.............................. ...............
പുലരി, നിലാവില്‍ മുങ്ങിക്കയറി
പുതുമലര്‍ഗന്ധവും പേറി
പ്രതീക്ഷകളുടെ പടിവാതില്‍ തുറന്നിതാ
പതിയെ വരുന്നരികിലേക്ക്
നനവാര്‍ന്നവളുടെ മുടിച്ചുരുളിലെ
നേര്‍ത്ത മഞ്ഞിന്‍ കണങ്ങള്‍
നിറമെഴും കിനാക്കള്‍ പോല്‍
നെറുകയില്‍ വീഴവേ...
പോയ കാലങ്ങള്‍, വരാനുള്ളവ
എല്ലാം ഞാന്‍ മറക്കുന്നു സഖേ
ഇന്ന് മാത്രം , ഈ നിമിഷം മാത്രം
സ്മൃതികളില്‍ നിറയട്ടെ ...
സമയവും ലോകവും ഞാനും,
നീയും ഇവിടെ തടങ്കലില്‍ വീഴട്ടെ ....
പ്രഭാതത്തിന്‍റെ ഗരിമയും നന്മയും
തെളിമയും മാത്രം വാഴട്ടെ...
..............................
പുലരി, നിലാവില്‍ മുങ്ങിക്കയറി
പുതുമലര്‍ഗന്ധവും പേറി
പ്രതീക്ഷകളുടെ പടിവാതില്‍ തുറന്നിതാ
പതിയെ വരുന്നരികിലേക്ക്
നനവാര്‍ന്നവളുടെ മുടിച്ചുരുളിലെ
നേര്‍ത്ത മഞ്ഞിന്‍ കണങ്ങള്‍
നിറമെഴും കിനാക്കള്‍ പോല്‍
നെറുകയില്‍ വീഴവേ...
പോയ കാലങ്ങള്‍, വരാനുള്ളവ
എല്ലാം ഞാന്‍ മറക്കുന്നു സഖേ
ഇന്ന് മാത്രം , ഈ നിമിഷം മാത്രം
സ്മൃതികളില്‍ നിറയട്ടെ ...
സമയവും ലോകവും ഞാനും,
നീയും ഇവിടെ തടങ്കലില്‍ വീഴട്ടെ ....
പ്രഭാതത്തിന്‍റെ ഗരിമയും നന്മയും
തെളിമയും മാത്രം വാഴട്ടെ...

No comments:
Post a Comment