Tuesday, July 15, 2014

മൌനം വിളമ്പുന്നത്.............
















മൌനം വിളമ്പുന്നത്............. 
....................................................

കനല്‍ പൂക്കും താഴ്‌വരയില്‍ 
കനവുടയും ചിതല്‍പ്പുറ്റില്‍
കനക കിളിക്കൂട്ടില്‍
കനമെഴും കടലാഴങ്ങളില്‍

മിഴികള്‍ക്ക് മുന്‍പിലും
മൊഴികള്‍ക്കിടയിലും
മനസ്സിന്‍ മാറാപ്പിലും
മരുഭൂവിന്‍ മടിയിലും

ഇരുള്‍ വീണ ഹൃത്തിനും
ഇത്തിരിപ്പൂവിനും
ഇന്നിന്‍റെ നോവിനും
ഇല്ലാത്ത വാക്കിനും

മൌനമേ നീ വിളമ്പുന്നത്
മിഴിനീരിന്‍ മൃദുരസം
മായാത്ത നൊമ്പരം
മാറാത്ത നീരസം

തരിക നീ വാക്കിനെ
തൂമഞ്ഞിന്‍ തുള്ളിയെ
താവക സ്പര്‍ശത്താല്‍
തളിര്‍ക്കട്ടെ ലോകം

No comments:

Post a Comment