വരികളുടെ വാക്ക്
........................................
വേനലിന്‍റെ വറുതിയിലും
നീ എനിക്കു തരേണ്ട ഒരു വാക്കുണ്ട്
നാമൊരുമിച്ചു തീര്‍ത്ത
പതിന്നാലു പടവുകളുള്ള കുളം
ഒരിക്കലും നികത്തുകയില്ലെന്ന വാക്ക്
ആ പടവുകളില്‍ കാലം കൊഴിച്ചിട്ട
ഉണക്കിലകളോരിക്കലും
(ഒരു കാലത്ത് ഇളം പച്ചയായിരുന്നവ)
അടിച്ചു തീയിടരുത്
നീ എനിക്കു തരേണ്ട ഒരു വാക്കുണ്ട്
നാമൊരുമിച്ചു തീര്‍ത്ത
പതിന്നാലു പടവുകളുള്ള കുളം
ഒരിക്കലും നികത്തുകയില്ലെന്ന വാക്ക്
ആ പടവുകളില്‍ കാലം കൊഴിച്ചിട്ട
ഉണക്കിലകളോരിക്കലും
(ഒരു കാലത്ത് ഇളം പച്ചയായിരുന്നവ)
അടിച്ചു തീയിടരുത്
പതിനഞ്ചാം പടവ്, അത്
പണി തീരും മുന്‍പല്ലേ
പെണ്ണെന്നെനിക്ക് ഭ്രഷ്ട്ട് കല്‍പ്പിച്ചതും
കാലില്‍ വീണ അയഞ്ഞ
ചങ്ങലച്ചുറ്റിന്‍റെയങ്ങെ തുഞ്ചത്തെ
ഇത്തിരിപ്പൊന്നിന്‍റെ
അഗ്നി വൃത്തത്തിലെന്‍ വഴികള്‍
അടഞ്ഞതും
പണി തീരും മുന്‍പല്ലേ
പെണ്ണെന്നെനിക്ക് ഭ്രഷ്ട്ട് കല്‍പ്പിച്ചതും
കാലില്‍ വീണ അയഞ്ഞ
ചങ്ങലച്ചുറ്റിന്‍റെയങ്ങെ തുഞ്ചത്തെ
ഇത്തിരിപ്പൊന്നിന്‍റെ
അഗ്നി വൃത്തത്തിലെന്‍ വഴികള്‍
അടഞ്ഞതും
പിന്നെയൊരിക്കലും
കാണ്മതുണ്ടായില്ല നിന്നെ
എങ്കിലും കുയില്‍നാദം കേള്‍ക്കുമ്പോള്‍,
വെയില്‍ പുലരിയെ
പുല്‍കുമ്പോള്‍, ഇളംമാനിനെ കാണുമ്പോള്‍
നീയെന്നില്‍ അലകളായ്
വരികളായ്, മാനം കാണാത്ത
മയില്‍പ്പീലിയിഴകളായ്
കാണ്മതുണ്ടായില്ല നിന്നെ
എങ്കിലും കുയില്‍നാദം കേള്‍ക്കുമ്പോള്‍,
വെയില്‍ പുലരിയെ
പുല്‍കുമ്പോള്‍, ഇളംമാനിനെ കാണുമ്പോള്‍
നീയെന്നില്‍ അലകളായ്
വരികളായ്, മാനം കാണാത്ത
മയില്‍പ്പീലിയിഴകളായ്

No comments:
Post a Comment