എന്‍റെ നേരറിവ്
എന്‍റെയുള്ളില്‍ മുളക്കാതെ പോയ ചില
അറിവുകളുണ്ട്
മരണനേരത്ത് അപ്പനെന്നോട് പറയാതെ
പറഞ്ഞ ചില വാക്കുകളും
അറിവുകളുണ്ട്
മരണനേരത്ത് അപ്പനെന്നോട് പറയാതെ
പറഞ്ഞ ചില വാക്കുകളും
ഒന്നാം അറിവ്
ഉയിരുനല്‍കിയുയിരായ് കരുതിയവരുടെ
വിയര്‍പ്പുപ്പിനുമേല്‍ ചവിട്ടിക്കുതിച്ചാല്‍
മോഹങ്ങളുടെ ആകാശത്ത്
വേഗമെത്താം
ഉയിരുനല്‍കിയുയിരായ് കരുതിയവരുടെ
വിയര്‍പ്പുപ്പിനുമേല്‍ ചവിട്ടിക്കുതിച്ചാല്‍
മോഹങ്ങളുടെ ആകാശത്ത്
വേഗമെത്താം
രണ്ടാം അറിവ്
പിറവി മുതല്‍ കൈകളില്‍ തൂങ്ങിയിങ്ങോളം
താങ്ങിയ കൂടപ്പിറപ്പിനെ
തള്ളിയാല്‍ കായീന്‍റെ പിന്തലമുറയില്‍
ഇടം നേടാം
പിറവി മുതല്‍ കൈകളില്‍ തൂങ്ങിയിങ്ങോളം
താങ്ങിയ കൂടപ്പിറപ്പിനെ
തള്ളിയാല്‍ കായീന്‍റെ പിന്തലമുറയില്‍
ഇടം നേടാം
മൂന്നാം അറിവ്
ഒരു നുള്ളുപ്പിനും അര മുറി തേങ്ങക്കും
ഇടകള്‍ ഉണ്ടാക്കിയ ഊരിവേലിയെ
മതിലായ് ഉയര്‍ത്തിയാല്‍
അയല്‍ക്കാരനെ അന്യദേശക്കാരനാക്കാം
ഒരു നുള്ളുപ്പിനും അര മുറി തേങ്ങക്കും
ഇടകള്‍ ഉണ്ടാക്കിയ ഊരിവേലിയെ
മതിലായ് ഉയര്‍ത്തിയാല്‍
അയല്‍ക്കാരനെ അന്യദേശക്കാരനാക്കാം
ഈയിടെ കിട്ടിയ അറിവ്
നൊന്തു പെറ്റ മകനെ
കൂട്ടിലിട്ടമ്മക്കിളിയെ കാണാതെ
ആംഗലേയം പഠിപ്പിച്ചു വളര്‍ത്തിയാല്‍
വെള്ളെഴുത്തുകണ്ണുകളുമായി
തിരികെ ചെല്ലുമ്പോളവന്‍
അമ്മക്ക് നേരെ കണ്ണുകള്‍ അടച്ചേക്കാം
നൊന്തു പെറ്റ മകനെ
കൂട്ടിലിട്ടമ്മക്കിളിയെ കാണാതെ
ആംഗലേയം പഠിപ്പിച്ചു വളര്‍ത്തിയാല്‍
വെള്ളെഴുത്തുകണ്ണുകളുമായി
തിരികെ ചെല്ലുമ്പോളവന്‍
അമ്മക്ക് നേരെ കണ്ണുകള്‍ അടച്ചേക്കാം
മറ്റൊരറിവ്
എത്ര പ്രിയനായിരുന്നാലും
സുഹൃത്തിന്‍റെ മതത്തെ അനുകൂലിച്ചു
നിന്നില്ലെങ്കില്‍ വാക്കാലും
പ്രവൃത്തിയാലും രക്തം
വീഴുകയേ ഫലം
എത്ര പ്രിയനായിരുന്നാലും
സുഹൃത്തിന്‍റെ മതത്തെ അനുകൂലിച്ചു
നിന്നില്ലെങ്കില്‍ വാക്കാലും
പ്രവൃത്തിയാലും രക്തം
വീഴുകയേ ഫലം
ഈയറിവുകള്‍ക്കെല്ലാം മീതെ
എന്‍റെ നേരറിവ്
എന്‍റെ നേരറിവ്
മുന്നറിയിപ്പില്ലാതെ കടന്നു പോകും നേരം
കടലുകള്‍ക്കപ്പുറെ നിന്ന്
മോളെ എന്നൊരു വിളി
ചിലപ്പോള്‍ ഗര്‍ജ്ജനമായും
ചിലപ്പോള്‍ ചെറുതെന്നലായും
ഇരുട്ടില്‍ നുണുങ്ങു വെളിച്ചമായും
ചിലപ്പോള്‍ , അപൂര്‍വ്വം ചിലപ്പോള്‍ മാത്രം
എന്‍റെ സങ്കടഹൃത്തിന്നുള്ളില്‍ സ്പന്ദനമായും
അലയടിക്കുന്നുണ്ട്.
ആ വിളിയിലെ സ്നേഹത്തിന്‍റെ അറിവാണ്
മുളക്കാത്തതും
മുളയിലെ നുള്ളേണ്ടതുമായ
പല അറിവുകള്‍ക്കുമിടയിലൂടെ
എന്നെ വഴി നടത്തുന്നത്
കടലുകള്‍ക്കപ്പുറെ നിന്ന്
മോളെ എന്നൊരു വിളി
ചിലപ്പോള്‍ ഗര്‍ജ്ജനമായും
ചിലപ്പോള്‍ ചെറുതെന്നലായും
ഇരുട്ടില്‍ നുണുങ്ങു വെളിച്ചമായും
ചിലപ്പോള്‍ , അപൂര്‍വ്വം ചിലപ്പോള്‍ മാത്രം
എന്‍റെ സങ്കടഹൃത്തിന്നുള്ളില്‍ സ്പന്ദനമായും
അലയടിക്കുന്നുണ്ട്.
ആ വിളിയിലെ സ്നേഹത്തിന്‍റെ അറിവാണ്
മുളക്കാത്തതും
മുളയിലെ നുള്ളേണ്ടതുമായ
പല അറിവുകള്‍ക്കുമിടയിലൂടെ
എന്നെ വഴി നടത്തുന്നത്

No comments:
Post a Comment