Wednesday, September 2, 2015

എവിടെയാണ്??


എവിടെയാണ്??




എവിടെയാണ്, മനുഷ്യനളക്കാന്‍ കഴിയാത്ത 
ഗുഹയിടുക്കുകളിലൂടെ സൂര്യനില്ലാത്ത കടലിലേക്ക് ഒഴുകുന്ന 
എന്‍റെ വിശുദ്ധനദി

എവിടെയാണ്, പക്ഷിക്ക് പാടാന്‍ കഴിയാത്ത
നോവീണങ്ങളിലൂടെ ശബ്ദമില്ലാത്ത ചെവിയിലേക്ക് പാടുന്ന
എന്‍റെ പ്രാണ സംഗീതം


എവിടെയാണ്, വയലിന് വിടര്‍ത്താനാവാത്ത
നിറഭേദങ്ങളിലൂടെ കാഴ്ചയില്ലാത്ത കണ്ണിലേക്ക് വിരിയുന്ന
എന്‍റെ ശോശന്നപുഷ്പം


എവിടെയാണ്, കാടിനു പറയാനാവാത്ത
വഴിയിടകളിലൂടെ വെളിച്ചമില്ലാ തെളിച്ചത്തിലേക്ക് പായുന്ന
എന്‍റെ മണ്‍പാത


എവിടെയാണ്, മനസ്സിനു മറക്കാനാവാത്ത
പുതുനൂലിഴകളിലൂടെ ഹൃദയമില്ലാ മണ്ണിലേക്ക് പെയ്യുന്ന
എന്‍റെ ചാറ്റല്‍മഴ

No comments:

Post a Comment