പഞ്ഞിക്കെട്ടിലേക്കു വീഴുന്ന
തീപ്പൊരി പോലെയാണ്
ജീവിതം
ഒരു ബിന്ദുവില്‍ നിന്നു
തിളക്കത്തോടെ തുടങ്ങും
പലയിടത്തേക്ക് പടരും
നീറിയും നീറ്റിയും
തീര്‍ത്തുകൊണ്ടേയിരിക്കും
ആളിപ്പടരണം എന്ന് വെറുതെ
കൊതിക്കും
കൊതിച്ചു തുടങ്ങും മുന്‍പേ
ചുവപ്പണയും
വെളുപ്പമരും
ആത്മാവെന്ന പേരിലൊരിത്തിരി
ചാരനിറം മാത്രം
ചിതറിക്കിടക്കും
തീപ്പൊരി പോലെയാണ്
ജീവിതം
ഒരു ബിന്ദുവില്‍ നിന്നു
തിളക്കത്തോടെ തുടങ്ങും
പലയിടത്തേക്ക് പടരും
നീറിയും നീറ്റിയും
തീര്‍ത്തുകൊണ്ടേയിരിക്കും
ആളിപ്പടരണം എന്ന് വെറുതെ
കൊതിക്കും
കൊതിച്ചു തുടങ്ങും മുന്‍പേ
ചുവപ്പണയും
വെളുപ്പമരും
ആത്മാവെന്ന പേരിലൊരിത്തിരി
ചാരനിറം മാത്രം
ചിതറിക്കിടക്കും
No comments:
Post a Comment