ബെത്ലെഹെമിലെ ക്രിസ്തുമസ് രാത്രി
........................................................................
ഇസ്രായേലിൽ വന്ന കാലം മുതലുള്ള ആഗ്രഹമാണ് ക്രിസ്തുമസ് ഈവിന് ബെത്ലെഹെമിൽ പോകണം ,അവിടം എങ്ങനെയായിരിക്കും എന്ന് കണ്ടറിയണം എന്നത്.
മുൻപും ബെത്‌ലഹേമിൽ പോയിരുന്നു എങ്കിലും അത് ക്രിസ്തുമസ് രാത്രി ആയിരുന്നില്ല.
ഇപ്പ്രാവശ്യം ആ ആഗ്രഹം സഫലമായി.

ഇസ്രയേലിന്റെ തെക്കും വടക്കും പ്രദേശങ്ങളുടെ മധ്യപട്ടണമായ ഹൈഫയിൽ നിന്നാണ് രാത്രി ഒമ്പതര മണിക്ക് രണ്ടു ബസ്സ് നിറയെ മലയാളികൾ പുറപ്പെട്ടത്. രണ്ട് മലയാളി പുരോഹിതന്മാരും രണ്ട് മലയാളി കന്യാസ്ത്രീകളും അടങ്ങുന്ന ഈ സംഘത്തിൽ ബാക്കിയെല്ലാവരും ഇവിടെ ജോലി ചെയ്യുന്നവരാണ്.
ഹൈഫ പട്ടണം ഒരു വശം കടലും ഒരു വശം മലകളും കൊണ്ട് അലങ്കരിക്കപ്പെട്ട ഒരു സുന്ദരിയാണ്. പ്രശസ്തമായ ഈ ഹൈഫ തുറമുഖത്താണ് ഇസ്രായേലിൽ ഇപ്പോഴുള്ളതും ഉണ്ടായിരുന്നതുമായ പഴയ തലമുറ പല രാജ്യങ്ങളിൽ നിന്നായി കപ്പലുകളിൽ വന്നിറങ്ങിയത്.
മലകളിലും കുന്നുകളിലും വീട് വെക്കേണ്ട രീതിയും അതിന്റെ ഭംഗിയും- പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ എല്ലാ വീടുകളും പ്രകാശത്താൽ നിറയുമ്പോൾ - ഹൈഫയിലാണ് ഞാനാദ്യം കണ്ടിട്ടുള്ളത്.
മലകളിലും കുന്നുകളിലും വീട് വെക്കേണ്ട രീതിയും അതിന്റെ ഭംഗിയും- പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ എല്ലാ വീടുകളും പ്രകാശത്താൽ നിറയുമ്പോൾ - ഹൈഫയിലാണ് ഞാനാദ്യം കണ്ടിട്ടുള്ളത്.
ജെറുസലേം വഴിയാണ് ബെത്ലെഹെമിലേക്ക് പോകേണ്ടത്. ജറുസലേമിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ ആണ് ബെത്‌ലഹേമിലേക്കുള്ള ദൂരം. ക്രിസ്തുമസിന്റെ മുന്നോടിയായി മംഗലൂരുകാരുടെ നേതൃത്വത്തിൽ ജെറുസലേം -ബെത്ലെഹം പദയാത്ര നടത്താറുണ്ട്. ഈ വർഷം കാലാവസ്ഥ കാരണവും കഴിഞ്ഞ വർഷം ട്രംപ് കാരണവും പദയാത്ര ക്യാൻസൽ ആയി പോയിരുന്നു.
പലസ്തീൻ ബോർഡർ കടന്നത് മുതൽ ക്രിസ്‍തുമസ് അതിന്റെ സർവ്വ ആവേശത്തോടും കൂടി സ്വയം പ്രദർശിപ്പിക്കാൻ തുടങ്ങി.
അതുവരെ വഴിവിളക്കുകൾ മാത്രം ഉണ്ടായിരുന്ന വഴികളിൽ മാല ബൾബുകളും നക്ഷത്രങ്ങളും മിന്നിത്തിളങ്ങുന്ന റെയിൻ ഡിയറുകളും ക്രിസ്തുമസ് ട്രീകളും ഒക്കെ വഴിയുടെ രണ്ടു വശങ്ങളിലും വീടുകളിലും നിറഞ്ഞു . ഒപ്പം വഴികളുടെ വൃത്തിയും പരിസരത്തിന്റെ വെടിപ്പും കുറയാനും തുടങ്ങി.

പന്ത്രണ്ടേകാലോടു കൂടി ബെത്‌ലഹേമിലെ ബസ് സ്റ്റേഷനിൽ ഇറങ്ങി.അവിടെ നിന്ന് പുറത്തു കടന്നു നിന്നത് വിസ്മയഭരിതമായ ഒരു തെരുവിലേക്കാണ്.ഇരുവശവും തിങ്ങി നിറഞ്ഞുകൊണ്ട് ജനക്കൂട്ടം ഒഴുകുകയാണ്.വഴിയിൽ വാഹനങ്ങൾ ഇല്ലേയില്ല.പകരം പലസ്തീൻ പട്ടാളവും പോലീസും മാത്രം.
ലോകത്ത് ഏതൊക്കെ തരം മനുഷ്യരുണ്ടോ അതിന്റെയെല്ലാം സാമ്പിളുകൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
കറുപ്പ് ,വെളുപ്പ് ,മഞ്ഞ, ചുവപ്പ് തൊലികളുള്ളവർ,
സ്വർണ്ണം ,വെള്ളി,കറുപ്പ്,ചുവപ്പ് പിന്നെയും പല നിറങ്ങളിലുള്ള മുടിയുള്ളവർ,
പച്ച, നീല ,ബ്രൗൺ,കറുപ്പ് കണ്ണുകളുള്ളവർ
ഉയരമുള്ളവർ ,കുറിയവർ .
വിവിധ രാജ്യങ്ങളുടെ ,വിവിധ ജനതയുടെ ഒരു സങ്കരം.
ലോകമെമ്പാടുമുള്ള ഓരോ ക്രിസ്ത്യാനിയും ക്രിസ്തുമസ് ആഘോഷിക്കാൻ ഏറ്റവും ആഗ്രഹിക്കുന്ന ഇടം ക്രിസ്തു പിറന്നു എന്ന് പറയപ്പെടുന്ന ഈ സ്ഥലം തന്നെ ആയിരിക്കില്ലേ ?

ആളുകൾക്കിടയിലൂടെ, പോലീസുകാർക്കിടയിലൂടെ പുരാതനമായ ആ പള്ളിമുറ്റത്തെത്തിയപ്പോൾ വരവേൽക്കുന്നത് ദീപങ്ങൾ നിറഞ്ഞു കത്തുന്ന, അഞ്ചിതളുള്ള നക്ഷത്രം തലപ്പത്തു തെളിഞ്ഞ കൂറ്റൻ ക്രിസ്തുമസ് ട്രീയാണ്.
യാതൊരു വിധ ആർഭാടങ്ങളും ഇല്ലാത്ത കല്ല് കൊണ്ട് കെട്ടിയ കോട്ട പോലെയൊരു കെട്ടിടം.അതാണ് "ദി ചർച്ച് ഓഫ് നേറ്റിവിറ്റി" എന്ന ക്രിസ്തു ജനിച്ചു എന്ന് പറയപ്പെടുന്ന കാലിത്തൊഴുത്ത് ഉണ്ടായിരുന്ന ഇടം.
ഞങ്ങൾ ചെല്ലുമ്പോൾ അകത്തു പാതിരാ കുർബാന നടക്കുകയാണ്. പുറത്തു കൂറ്റൻ സ്‌ക്രീനിൽ അകത്തെ ദൃശ്യങ്ങൾ കാണാം.പള്ളിക്കകത്തു നടക്കുന്ന ലാറ്റിൻ പാതിരാ കുർബാനക്ക് ഓരോ രാജ്യത്തു നിന്നും പത്തു പേർക്ക് മാത്രമാണ് പ്രവേശനം ഉള്ളത്.
അറബിക് സ്പെഷ്യൽ കോഫി എന്ന പേരിൽ ഉന്തുവണ്ടിയിൽ വിൽക്കുന്ന കടുപ്പമേറിയ കയ്പുള്ള കാപ്പി വാങ്ങിക്കുടിച്ചു കൊണ്ട് സ്‌ക്രീനിലേക്കും ആളുകളിലേക്കും മാറി മാറി കാഴ്ചകൾ കണ്ടു നിൽക്കുമ്പഴേക്കും കുർബാന കഴിഞ്ഞു . കുർബാനക്ക് ശേഷം യേശു ജനിച്ചയിടം കാണാനും കുമ്പിടാനും മുത്താനും നീണ്ട ക്യൂവായിരുന്നു. ഏതാണ്ട് രണ്ടര മണിക്കൂർ ക്യൂവിൽ നിന്നതിനു ശേഷമാണ് അവിടേക്ക് പ്രവേശനം ലഭിച്ചത്.
AD 339 നോട് കൂടി പണിത ആദ്യത്തെ പഴയ പള്ളി നശിപ്പിക്കപ്പെട്ടതിനു ശേഷം ബൈസന്റൈൻ ചക്രവർത്തിയായ ജസ്റ്റിനിൻ AD 565 ൽ ഇത് പുതുക്കിപ്പണിതു.അതിനുശേഷം ചെറിയ ചില കൂട്ടിചേർക്കലുകൾ അല്ലാതെ വലിയ മാറ്റം ഈ പള്ളിക്ക് വന്നിട്ടില്ല . പുരാതനമായ തൂക്കുവിളക്കുകളും ജാലകങ്ങളും തറയും എല്ലാം അത്പോലെ തന്നെ നിലനിർത്തിയിരിക്കുന്നു.
പള്ളിക്കകത്തേക്ക് കയറണമെങ്കിൽ പാറയിൽ ചതുരത്തിൽ ദ്വാരമിട്ട പോലെയുള്ള ഉയരം കുറഞ്ഞ വാതിലിലൂടെ തല നന്നേ കുനിച്ചു വേണം കയറാൻ. "എളിമ പഠിച്ചിട്ടു നീയൊക്കെ അകത്തു കയറിയാൽ മതി" എന്നവിടെ എഴുതിവെക്കാതെ പറയുന്നു. തൃശ്ശൂര് പുത്തൻപള്ളിയുടെ ആനവാതിൽ വെറുതെ ,വെറും വെറുതെ ഞാനൊന്നോർത്തു പോയി.
ക്രിസ്തു ജനിച്ചയിടത്തൊരു വെള്ളി നക്ഷത്രം ഉണ്ട്. മുൻപ് അവിടെ ഉണ്ടായിരുന്ന വെള്ളി നക്ഷത്രം 1847 ൽ കളവു പോയിരുന്നു. ഇപ്പോഴുള്ളത് പുതിയതാണ്. ആ ഏരിയ മുഴുവൻ കറുപ്പും ബ്രൗണും വെളുപ്പും ചാരവും ഒക്കെ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച പലതരം പാതിരിമാരും കന്യാസ്ത്രീകളും കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു.
ജനിച്ചയിടത്തെ നക്ഷത്രം കുമ്പിട്ടു മുത്തി എല്ലാവരും പുറത്തു കടന്നു.ആ പള്ളിയുടെ തന്നെ മറ്റൊരു വശത്തു 4.30 നു മലയാളം കുർബാന ഉണ്ടായിരുന്നു. അത് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ
നേരം വെളുത്തു തുടങ്ങി.ക്രിസ്തുമസ് ട്രീയിലെ വിളക്കുകൾ കെട്ടു, പകരം പല നിറങ്ങളിലുള്ള തിളങ്ങുന്ന ബോളുകൾ കൊണ്ട് ആ മരം നിറഞ്ഞു . അതിന്റെ തുഞ്ചത്തെ നക്ഷത്രത്തിനും മുകളിൽ ഏകദേശം പൂർണ്ണമായ ചന്ദ്രനും ഞങ്ങളെ നോക്കി ചിരിച്ചു കാണിച്ചു.

പല കാരണങ്ങൾ കൊണ്ട് ഈ പള്ളി യുനെസ്കോയുടെ List of World Heritage in Danger പട്ടികയിൽ ഉൾപ്പെടുന്നു. പള്ളിയുടെ മേൽ ഭൂരിപക്ഷാവകാശം ഗ്രീക്ക് ഓർത്തഡോക്സ് സഭക്കും ന്യൂനപക്ഷ അവകാശം അമേരിക്കൻ അപ്പസ്തോലികസഭക്കും റോമൻ കത്തോലിക് സഭക്കും ഉണ്ട്. എങ്കിലും എടുത്തു പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഇവിടം അവർ ഒത്തൊരുമിച്ചു ഭംഗിയായി നടത്തി കൊണ്ടു പോകുന്നു .
നാട്ടിൽ സ്വന്തം വീട്ടിൽ പണ്ട് ഉണ്ടാക്കുമായിരുന്ന പുൽക്കൂടുമായി ബെത്ലെഹെമിനും അതിലെ വഴികൾക്കും നല്ല സാമ്യം ഉണ്ടല്ലോ എന്ന് സ്വയം അതിശയിച്ചു കൊണ്ട്, ജീവിതാവസാനം വരെ എന്നും ഓർക്കാനായി സന്തോഷവും അത്ഭുതവും നിറഞ്ഞ ഒരു ക്രിസ്തുമസ് രാവിനെയും ചേർത്തു പിടിച്ചു കൊണ്ട് "പോകട്ടെ " എന്ന് തിരിഞ്ഞു നിന്ന് ചരിത്രം ഉറങ്ങുന്ന ആ ഇടത്തിനോട് അനുവാദം ചോദിച്ചു കൊണ്ട് ഞാൻ മടങ്ങിപ്പോന്നു.

No comments:
Post a Comment